Friday, September 28, 2012

സ്നേഹമാണഖിലസൂരമൂഴിയില്‍


   - 76 -
തന്നതില്ല പരനുള്ളു കാട്ടുവാ -
നൊന്നുമേ നരനുപായമീശ്വരന്‍
ഇന്നു ഭാഷയതപൂര്‍ണ്ണമിങ്ങഹോ
വന്നുപോം പിഴയുമര്‍ത്ഥശങ്കയാല്‍

   - 97 -
ലോകമൊക്കെയുമുറങ്ങി കൂരിരു -
ട്ടാകെ മൂടി യമമൂര്‍ത്തി ഭീകരം
ഏകയായവിടെ നിന്നു സൂചിയേ -
റ്റാകിലൊന്നുടലറിഞ്ഞിടാതെ ഞാന്‍

   - 102 -
കാണുകില്‍ പുളകമാം കയത്തില -
ങ്ങാണുകൊള്‍വതിനുടന്‍ കുതിച്ചു ഞാന്‍
ക്ഷോണിയില്‍ പ്രണയപാശമറ്റെഴും
പ്രാണികള്‍ക്കു ഭയഹേതുവാന്‍?

    - 124 -
സ്നേഹമെങ്കിലുമിയന്നു ഖിന്നനായു്
സാഹസങ്ങള്‍ തുടരുന്നു സന്തതം
ദേഹി, ഈശകൃപയാലെ തന്മഹാ -
മോഹി നിദ്രയുണരുന്ന നാള്‍ വരെ

   - 136 -
സ്നേഹമാണഖിലസാരമൂഴിയില്‍
സ്നേഹസാരമിഹ സത്യമേകമാം
മോഹനം ഭുവനസംഗമിങ്ങതില്‍
സ്നേഹമൂലമമലേ! വെടിഞ്ഞു ഞാന്‍

------കുമാരനാശാന്റെ നളിനിയെലെ ചില വരികള്‍ ആണു് മുകളില്‍

No comments:

Post a Comment